കോട്ടയം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് പുതിയ ബസ് സര്‍വ്വീസുകളുമായി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. 7 പുതിയ ബസുകളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കേരള- തമിഴ്നാട് ബസ് സര്‍വ്വീസ് കരാര്‍ പ്രകാരമാണ് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസുകള്‍ ഉടനെ ആരംഭിക്കും.
വേളാങ്കണ്ണി- മൂവ്വാറ്റുപുഴ ( തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, കുമളി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ)
സേലം- തിരുവനന്തപുരം ( കോയമ്പത്തൂര്‍, പാലക്കാട്, കോട്ടയം, കൊട്ടാരക്കര)
കന്യാകുമാരി- കോഴിക്കോട് ( നാഗര്‍കോവില്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഗുരുവായൂര്‍)
കന്യാകുമാരി- മൂന്നാര്‍ ( നാഗര്‍കോവില്‍, തിരുനല്‍വേലി, ചെങ്കോട്ട, കോട്ടയം, മൂവ്വാറ്റുപുഴ, കോതമംഗലം)
കുംഭകോണം- ഗുരുവായൂര്‍ ( തിരുച്ചിറപ്പള്ളി, പഴനി, പൊള്ളാച്ചി, പാലക്കാട്, തൃശ്ശൂര്‍)
കരൂര്‍- ചങ്ങനാശ്ശേരി (കോയമ്പത്തൂര്‍, പാലക്കാട്, മൂവ്വാറ്റുപുഴ, കോട്ടയം),
ചെന്നൈ- മൂന്നാര്‍ ( തിരുച്ചിറപ്പള്ളി, തേനി, ബോഡിനായ്ക്കന്നൂര്‍, ദേവികുളം) എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. setc-starts-new-bus-service-to-kerala എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യാം.