ഇരിങ്ങാലക്കുട: മക്കളുടെ കണ്മുന്നില് വെച്ച് അച്ഛന് നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി രഞ്ജിത്താണ് (42) മരിച്ചത്. ബഹ്റൈനില്‍ വെച്ചായിരുന്നു സംഭവം. ഭാര്യ സിനി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് മക്കള്‍ ശ്രീഹരിയ്ക്കും ഹരിതയ്ക്കുമൊപ്പം ബഹ്റൈനിലെ ഉമ്മല്‍ ഹസത്ത് താമസസ്ഥലത്തെ നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു രഞ്ജിത്ത്. നീന്തുന്നതിനിടെ രഞ്ജിത്ത് വെള്ളത്തിലേക്ക് താഴ്ന്ന് പോയി. ഇത് കണ്ട മക്കള്‍ ഉടന്‍ തന്നെ അമ്മയെ വിവരം അറിയിച്ചുവെങ്കിലും അവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് അയക്കും. കഴിഞ്ഞ 12 വര്‍ഷമായി ബഹ്റൈനില്‍ ഇലക്ട്രോണിക് ഡിസൈനറായി ജോലി ചെയ്യുകയാണ് രഞ്ജിത്ത്.