കൊല്ലം: കരുനാഗപ്പള്ളിയില്‍ വീണ്ടും പാന്‍മസാല വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ നിരോധിത ഉല്പന്നങ്ങള് പിടികൂടി. ചവറ സ്വദേശികളായ രണ്ട് യുവാക്കളെയാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്.
കരുനാപ്പള്ളി ഇടക്കുളങ്ങര റെയില്‍വേ ക്രോസിന് സമീപം വാടകയ്ക്ക് വീടെടുത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. വാടക വീട്ടില്‍ പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചു വയ്ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.
150 ചാക്കുകളിലായി വീട്ടിലും ലോറിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു നിരോധിത പുകയില ഉല്പന്നങ്ങള്. പിടിച്ചെടുത്ത ഉല്പന്നങ്ങള്ക്ക് വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുമെന്ന് പോീസ് പറഞ്ഞു. ഒളിവില്‍ പോയ ഒന്നാം പ്രതി ബിജുവിനായി അന്വേഷണം ആരംഭിച്ചു.