നെടുമങ്ങാട്: നെടുമങ്ങാട് പതിനാറുകാരിയായ മീരയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ മഞ്ജുഷയെയും കാമുകന് അനീഷിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഇപ്പോള്‍ മീരയെ തന്റെ കാമുകനായ അനീഷിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
ബന്ധം തുടരുവാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും, എന്നാല്‍ തന്റെ വാക്കുകള്‍ മീര ചെവികൊണ്ടില്ലെന്നും മഞ്ജുഷ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിര്‍ത്തതിനാല്‍ മീര ഈ വിവാഹത്തിന് വഴങ്ങാതിരുന്നതിനാല്‍ ആണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയില്‍ കഴിഞ്ഞത് പെണ്‍കുട്ടി ചോദ്യം ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് കട്ടിലില്‍ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേര്‍ന്ന് ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയില്‍ എടുത്തുകിടത്തുകയായിരുന്നു. ഉടന്‍ തന്നെ ബൈക്കില്‍ പെട്രോള്‍ അടിച്ച് തിരികെ എത്തി മീരയെ ബൈക്കിന്റെ നടുവില്‍ ഇരുത്തി അനീഷിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അനക്കമുണ്ട് മരിച്ചില്ലെന്ന് മനസിലായതോടെ ശരീരത്തില്‍ ഹോളോബ്രികസ് കട്ടകള്‍ വെച്ച് കിണറ്റില്‍ തള്ളുകയായിരുന്നു.