കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 9 ലക്ഷം രൂപ കാണാതായി. ജീവനക്കാരാണ് പരാതി നല്‍കിയത്. എച്ച്ഡിഎസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായതെന്ന് പരാതിയില്‍ പറയുന്നു.
ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പോലീസിന്റെ നിഗമനം.