ന്യൂഡല്‍ഹി; പെരിയാര്‍ മലിനീകരണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ട്രൈബ്യൂണല്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാത്തതിനെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ട്രൈബ്യൂണല്‍ വിമര്‍ശിച്ചു.