തിരുവനന്തപുരം: തലമുറകളായി പഠിച്ചു വന്ന മഹാകവി കുമാരനാശാന്റെ കവിതയ്ക്ക് മലയാള പാഠാവലിയില്‍ അപ്രഖ്യാപിത വിലക്ക്. കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’എന്ന കവിതയ്ക്കാണ് തലസ്ഥാനത്തെ ചില സ്കൂളുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തലക്കെട്ടില്‍ കൊടുത്ത തള്ള എന്ന പദം ചീത്ത വാക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.
സിബിഎസ്ഇ മൂന്നാം ക്ലാസിലെ പുസ്തകത്തിലെ കവിതയാണ് ‘കുട്ടിയും തള്ളയും’. കുമാരനാശാന്റെ പുഷ്പവാടി എന്ന സമാഹാരത്തിലെ കവിതയാണിത്. പുസ്തകം ചെലവാകാതെ വന്നപ്പോള്‍ കോഴിക്കോട്ടെ പ്രസാദകര്‍ പുറത്തിറക്കിയ പ്രിയമലയാളം എന്ന പുസ്തകത്തില്‍ കുട്ടിയും തള്ളയും എന്ന പേര് മാറ്റി കുട്ടിയും അമ്മയും എന്നാക്കി തിരുത്തിയിട്ടുണ്ട്.
പൂമ്പാറ്റകള്‍ പൂവില്‍ നിന്ന് പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിത.തലമുറകളായി പഠിക്കുന്ന കവിതയാണിത്.