തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും എംഎം മണി പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ മഴ കുറഞ്ഞത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കുമെന്ന് എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് നിയമസഭയിലാണ് കെ കൃഷ്ണന്‍കുട്ടി അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നും മന്ത്രി അറിയിച്ചു.