കൊല്ലം: പ്രണയം നിരസിച്ചതിന്റെ പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. സംഭവത്തില്‍ കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം ഇടിഞ്ഞകുഴിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നതിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന. ബസ് ജീവനക്കാരനായിരുന്ന അനന്തുവിന്റെ ബസിലാണ് കുട്ടി സ്ഥിരമായി സ്കൂളില്‍ പോയിരുന്നത്. പെണ്‍കുട്ടിയെ കൊല്ലാനായി എത്തിയ പ്രതി വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് അകത്തു കയറിയത്.
മുറിയില്‍ കയറിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി. പെണ്‍കുട്ടിക്ക് മൂന്ന് തവണ കുത്തേറ്റുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ നിലവിളിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അനന്തു സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.