ആലപ്പുഴ: ലെവല്‍ക്രോസുകളില്‍ ഗേറ്റ്മാന്‍മാരെ ഇനി കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഒരു ഗേറ്റിന് മൂന്ന് കാവല്ക്കാര് എന്ന കണക്കില്‍ 24 പേരെയാണ് നിയമിക്കുക. ആദ്യഘട്ടത്തില്‍ ആലപ്പുഴ സെക്ഷനുകീഴിലെ എട്ട് ലെവല്‍ ക്രോസുകളിലാണ് നിയമനം. ഇതിന് ശേഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കും.
സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ആലപ്പുഴ സെക്ഷനുകീഴിലുള്ള 81 ലെവല്‍ ക്രോസിങ്ങില്‍ 20 എണ്ണത്തില്‍ ഉടന്‍ കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കും. അതിനു ശേഷമായിരിക്കും ജോലിയില്‍ പ്രവേശിക്കുക.
കുമ്പളം രണ്ടാം ഗേറ്റ്, ടെമ്പിള്‍, അരൂര്‍ നോര്‍ത്ത്, വാഴത്തോപ്പില്‍ റോഡ്, വെളുത്തുളി കായല്‍, കായല്‍, പിഎസ്, പുത്തന്‍ചന്ത, മംഗളം, വടക്കല്‍പൊഴി, ടയര്‍ ഫാക്ടറി, കൊറവന്‍തോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്പ്, പത്തിയൂര്‍ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂര്‍ എന്നീ ആലപ്പുഴയിലെ 20 ലെവല്‍ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കുക. ശേഷം സംസ്ഥാനമാകെ വ്യാപിപ്പിക്കും.