കൊല്ലം: കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ചികിത്സയില്‍ ഇരിക്കെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. കൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയില്‍ ചികിത്സയിലെത്തിയത്. തുടര്‍ന്ന് ഖൈസിന് കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത്.
പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ പ്ലസ്ടു വരെ ബഹ്റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടര്‍ന്ന് ഇയാളെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു. എന്നാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഖൈസിന് താല്പര്യമില്ലായിരുന്നു. തുടര്‍ന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് ഖൈസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴുത്തിലെ ഞരമ്പ് സ്വയം മുറിക്കുകയാണ് ചെയ്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പന്മനയില് നിന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം ഖൈസിനെ ശനിയാഴ്ച കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.