തിരുവനന്തപുരം: തിരുവനന്തപുരം മുക്കോലയില്‍ വെച്ച് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. കുഴിത്തുറയില്‍ സ്വര്‍ണ്ണക്കട നടത്തുന്ന ബിജുവാണ് ആക്രമണത്തിന് ഇരയായത്. മണക്കാട് സ്വദേശിയാണ് ബിജു.
തൃശ്ശൂരില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങി തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് ബിജു ആക്രമിക്കപ്പെട്ടത്. കാറില്‍ എത്തിയ സംഘമാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്.