കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍(60) ആണ് മരിച്ചത്. കൊളമ്പനും രണ്ടു പേരും ചേര്‍ന്നാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ച് പിരിഞ്ഞ മൂവരും മൂന്നിടങ്ങളിലായി കുഴഞ്ഞു വീഴുകയായിരുന്നു.
നാരായണന്, ഗോപാലന് എന്നിവരാണ് കൊളമ്പന്റെ ഒപ്പം മദ്യം കഴിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊളമ്പന്റെ മൃതദേഹവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇവര്‍ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല.
വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ ഇത് പോലീസോ എക്സൈസോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കഴിച്ചത് വിഷമദ്യമല്ല എന്നാണ് എക്സൈസ് ജോയിന്റ് കമ്മീഷണറുടെ വിലയിരുത്തല്‍. വിഷമദ്യമാണെങ്കില്‍ രക്തം ഛര്‍ദ്ദിക്കുകയില്ലെന്നും കാഴ്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്ന് അദ്ദേഹം പറയുന്നു.