തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം തുടരുന്നു. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ടിസി കൂടുതല്‍ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച കേരളത്തില്‍ നിന്ന് 30ല്‍ അധികം സര്‍വ്വീസുകള്‍ ഉണ്ടാകും.
എറണാകുളം ,കോഴിക്കോട്, തൃശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബസുകള്‍ സര്‍വ്വീസ് നടത്തുക. തിരക്ക് നേരിടാന്‍ ഇന്ന് ബംഗളൂരുവില്‍ നിന്ന് ഇരുപത്തിയഞ്ചോളം അധിക സര്‍വ്വീസുകളാണ് കേരള ആര്‍ടിസി നടത്തുന്നത്. കര്‍ണാടക കൂടുതലായി 21 ബസുകള്‍ ഇന്ന് കേരളത്തിലേക്ക് ഓടിക്കുന്നുണ്ട്.
അതേസമയം, സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായി.