തിരുവനന്തപുരം: ജീവിതത്തില്‍ ആദ്യമായി മത്സരിച്ചത് താമര ചിഹ്നത്തിലാണെന്ന് എപി അബ്ദുള്ളക്കുട്ടി. എപി അബ്ദുള്ളക്കുട്ടി ‘നിങ്ങളെന്നെ കോണ്ഗ്രസ്സാക്കി’ എന്ന ആത്മകഥയില്‍ പറഞ്ഞിരിക്കുന്ന ഈ കാര്യം മാധ്യമ പ്രവര്ത്തകന് പിടി നാസറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആത്മകഥയിലുള്ള ഇക്കാര്യം പിടി നാസര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
തലയില്‍ വരച്ചത് പേന്‍ തിന്നാലും പോകില്ലല്ലോ. അതവിടക്കിടക്കും. താമര ചിഹ്നത്തില്‍ മത്സരിച്ചു ജയിക്കണമെന്ന് അറുവന്‍പള്ളി അബ്ദുല്ലക്കുട്ടിയുടെ തലയിലെഴുത്താണ്. അപ്പോള്‍ അങ്ങനെ സംഭവിച്ചല്ലേ പറ്റൂവെന്നും പിടി നാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പേജ് 26ലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റ്;
അബ്ദുള്ളക്കുട്ടി ആദ്യമായി ജയിച്ചത് താമര ചിഹ്നത്തിലാണ്!
തലയില്‍ വരച്ചത് പേന്‍ തിന്നാലും പോകില്ലല്ലോ. അതവിടക്കിടക്കും. താമര ചിഹ്നത്തില്‍ മത്സരിച്ചു ജയിക്കണമെന്ന് അറുവന്‍പള്ളി അബ്ദുല്ലക്കുട്ടിയുടെ തലയിലെഴുത്താണ്. അപ്പോള്‍ അങ്ങനെ സംഭവിച്ചല്ലേ പറ്റൂ.
തലവരയില്‍ അങ്ങനെയുണ്ട് എന്നു മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നുവെച്ചാല്‍, പറഞ്ഞു വരുന്നത് ഭാവിയല്ല ഭൂതമാണ്. അദ്ദേഹം തന്നെ പറഞ്ഞതാണ് ആത്മകഥയില്‍.
അതിങ്ങനെ വായിക്കാം: ‘ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ കൂട്ടുകാര്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസണ് അനുസരിച്ചാണ് ഞങ്ങള്‍ കളികള്‍ തെരഞ്ഞെടുത്തിരുന്നത്.
ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങള്‍ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തില്‍ പെട്ട കുട്ടികള്‍ ഒരുമിച്ചുകൂടി വോട്ടര്‍ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തില്‍ ബഷീറും താമര ചിഹ്നത്തില്‍ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളില്‍ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പര്‍. വോട്ടെണ്ണിയപ്പോള്‍ എനിക്കായിരുന്നു ജയം.
കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികള്‍ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പില്‍ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്” – *
– അതാണ് ആ തലയിലെഴുത്തിന്റെ കഥ.
താമര ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചു കഴിഞ്ഞതിനാല്‍ ഇനി അതുണ്ടാവില്ല എന്ന് കരുതാമല്ലോ. അതിനാല്‍ ഭാവിയില്ല. ഉള്ളത് ഭൂതം മാത്രം!
…………………………………………………………………
* നിങ്ങളെന്നെ കോണ്ഗ്രസ്സാക്കി
* പേജ് – 26