തിരുവനന്തപുരം: കെഎം മാണി അനുസ്മരണച്ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവ്. ചെയര്മാന് സ്ഥാനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
കെഎം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന ചെയര്മാന് സ്ഥാനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎം മാണിയുടെ മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയെ തെരഞ്ഞെടുക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം. എന്നാല്‍ ചെയര്മാന് സ്ഥാനം തനിക്ക് വേണമെന്നാണ് വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫിന്റെ നിലപാട്.
തുടര്‍ന്ന് മാണി അനുസ്മരണച്ചടങ്ങിനിടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ അനുസ്മരണച്ചടങ്ങില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ചെയര്മാന് സ്ഥാനത്തില്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.