കോഴിക്കോട്: കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ട് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ജനങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പമാണെന്നും, 2014ലെ വോട്ട് എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടില്ലെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസെന്നും ശ്രീധരന് പിള്ള വിമര്‍ശിച്ചു.
കോണ്‍ഗ്രസുമായി ചങ്ങാത്തത്തിന് പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വട്ടപ്പൂജ്യമായെന്നും, യുക്തിഭദ്രമായി കാര്യങ്ങളെ വിലയിരുത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ശ്രീധരന് പിള്ള ആക്ഷേപിച്ചു.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെന്ന തൃശ്ശൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ പ്രതാപന്റെ പ്രസ്താവനയെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്താണ് പറയാനുള്ളതെന്നും പിഎസ് ശ്രീധരന് പിള്ള ചോദിച്ചു.