തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിന്റേത് അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപിയില്‍ പാര്‍ട്ടി എന്നാല്‍ കൂട്ടായ്മയാണ്. ബിജെപിയില്‍ തീരുമാനമെടുക്കുന്നത് കൂട്ടായിട്ടാണ് എന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയിലെ ദേവന് ശക്തി ഉണ്ട്, അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അരിവാള്‍ ചുറ്റിക നക്ഷത്രം സിപിഎം ഏറ്റവും ഒടുവില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.