കോട്ടയം: കെഎം മാണിയുടെ മരണത്തിലും മകന് ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്ന് പിസി ജോര്‍ജ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പിതാവ് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടി പോവുകയായിരുന്നെന്നും പിസി ജോര്‍ജ് ആരോപിച്ചു.
സ്വന്തം അപ്പന് മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പിസി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. മാണിസാറിനോട് മകന് എപ്പോഴും അലര്‍ജിയാണെന്നും അദ്ദേഹത്തിന്റെ മരണ വിവരം അറിഞ്ഞിട്ടും മകനും ഭാര്യയും അത് കാര്യമായി എടുത്തില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
അദ്ദേഹത്തിന്റെ മരണശേഷം ശവശരീരത്തോടും ജോസ് കെ മാണി വിദ്വേഷം പ്രകടിപ്പിച്ചു. സെമിത്തേരിയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ വേണ്ടി ആണെന്നും പിസി ജോര്‍ജ് പറഞ്ഞു.