മുഹമ്മ: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കൊച്ചുപട്ടാറ കിഴക്കേ വെളി ജോസ് കുട്ടി- ഷീല ദമ്പതികളുടെ മകന് ജിയോ മോന് (13), കാട്ടിപ്പറമ്പില്‍ ബെന്നിച്ചന് – ഷാരി ദമ്പതികളുടെ മകന് നെബിന്‍ (17) എന്നിവരാണ് മരിച്ചത്. ഒരു സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് ഇരുവരും കുളിക്കാനിറങ്ങിയത്.
ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. നെബിന്റെ സഹോദരന് നോബിളിന്റെ ആദ്യ കുര്‍ബാന കഴിഞ്ഞ ശേഷമാണ് ഇരുവരും കൂട്ടുകാരുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് നെബിനും ജിയോയും മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട കൂട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ സമീപവാസികള്‍ ഓടിയെത്തി.
നെബിനെയും ജിയോയെയും മുങ്ങിയെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞ് മുഹമ്മ പോലീസും ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴ നിന്നും ഫയര്‍ഫോഴ്സും സംഭവവസ്ഥലത്ത് എത്തിയിരുന്നു.