തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇനി മലയാളത്തില്‍ വായിക്കാം. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഇംഗ്ലീഷ് ഭാഷ അറിയാത്തവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മര്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി പോലീസുദ്യോഗസ്ഥരുടെ പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് വിധിക്കുകയായിരുന്നു.
തുടര്‍ന്നാണ് യൂണിഫോമിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.