ആലപ്പുഴ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി ജി സുധാകരന്. ഇളക്കമുള്ള ആനയാണെങ്കില്‍ ജനക്കൂട്ടത്തിലേക്ക് വിടരുത്. പൊതുജനത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
നിയമപ്രകാരം മാത്രമേ ആനയെ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റൂ,അതിന്റെ പൂര്‍ണ്ണ അധികാരം ജില്ലാ കലക്ടര്‍ക്കാണെന്നും, അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അനാവശ്യ വാശികാട്ടി പൊതുജനത്തിന് അപകടം വരുത്തുന്ന ഒന്നും ആരും ചെയ്യരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്നും ജില്ലാകളക്ടര്‍ക്കാണ് ചുമതലയെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നു.