തിരുവനന്തപുരം: സപ്ലൈകോയുടെ കുപ്പിവെള്ളം ഇനിമുതല്‍ റേഷന്‍ കട വഴിയും വില്‍പ്പനയ്ക്കെത്തിക്കാന്‍ ഒരുങ്ങുന്നു. മറ്റ് കമ്പനികള്‍ പൊതുവിപണിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുന്ന സ്ഥാനത്ത് 11 രൂപയ്ക്കു കുപ്പിവെള്ളം വില്‍ക്കാനാണ് സപ്ലൈകോയുടെ തീരുമാനം.
വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലൊഴികെ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ്. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ നീക്കം. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം സപ്ലൈകോ വില്‍പ്പന നടത്തിയിട്ടുണ്ട്.
ചൂടുകാലമായതിനാല്‍ മറ്റ് കമ്പനികള്‍ 20 രൂപ വരെയാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. വേനല്‍ മുതലെടുത്ത് കൂള്‍ബാറുകളും മറ്റും വിലകൂട്ടിയാണ് പാനീയങ്ങള്‍ വില്‍ക്കുന്നത്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ 11 രൂപയ്ക്ക് കുടിവെള്ളം ലഭിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.