കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന സംഘം ഇന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന്, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ 4 ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ നിര്‍ദേശിച്ച് ഇന്നലെ അന്വേഷണ സംഘം നോട്ടീസ് അയച്ചു.
വിജിലന്‍സ് നോട്ടീസ് നല്കിയ 4 ഉദ്യോഗസ്ഥരും ഇന്ന് അന്വേഷണ സംഘത്തിന് മുന്പില് ഹാജരായോക്കും. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് ഫയലുകള്‍ അന്വേഷണ സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കിറ്റ്കോയോട് അറിയിച്ചിട്ടുണ്ട്.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യ ചെയ്യും. ആര്‍ഡിഎസ് കമ്പനി ഉടമകളോടും അന്വേഷണ സംഘത്തിന് മുന്പില് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്.