കൊച്ചി: പേരിടാന്‍ മാത്രം അച്ഛനും ഈ പാലവും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളത്, പാലാരിവട്ടം ഫ്ളൈഓവറിന് അച്ഛന്റെ പേര് നല്‍കിയതില്‍ പ്രതികരണവുമായി പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ മകന് രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും പ്രചരിക്കുന്നതിനിടെയാണ് പ്രതികരണവുമായി രാജീവ് എത്തിയത്.
പാലാരിവട്ടം ഫ്ളൈഓവറിന് തന്റെ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് ഏറെ അപമാനകരമാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച ഈ പാലത്തിന് അച്ഛന്റെ പേര് നല്‍കിയത് ഉടന്‍ മാറ്റണം. ഈ പേരിടാന്‍ മാത്രം ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളത്, തനിക്കറിയില്ലെന്ന് രാജീവ് പറയുന്നു.
ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്കിയ പേരാണ് ‘ഒഎന്‍വി കുറുപ്പ് ഫ്ളൈ ഓവര്‍’. മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോഴാണ് പ്രതികരണവുമായി കവിയുടെ മകന് രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് ഇതുവരെ എത്തിയത്.