തിരുവനന്തപുരം: എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് പത്ത് മുതല്‍ അപേക്ഷിക്കാം. 20ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട്മെന്റ് 24നുമായിരിക്കും. പ്ലസ് വണ്‍ ക്ലാസുകളും ജൂണ്‍ മൂന്നിന് ആണ് ആരംഭിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്നാണ് പ്രഖ്യാപിച്ചത്. 84.33 ആണ് വിജയശതമാനം. 3,11,375 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്കൂളുകളില്‍ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് അറിയിച്ചു. 71 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടിയിട്ടുണ്ട്.
സ്പെഷല്‍ സ്കൂളുകളില്‍ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയില്‍ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയില്‍ 86.36 ശതമാനവും അണ് എയ്ഡഡ് മേഖലയില്‍ 77.34 ശതമാനവും വിജയം നേടി. 14,224 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ടെക്നിക്കല്‍, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.