കോലഞ്ചേരി: വാടക വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ ബലായ് താക്കൂര്‍, രാജീവ് താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
കിഴക്കമ്പലത്ത് നിന്നാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഇവിടെ വാടക വീട്ടില്‍ താമസിക്കുന്ന ബലായും രാജീവും വീട്ടില്‍ കഞ്ചാവു വളര്‍ത്തുന്നതായി എക്സൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംഘം നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്നും പൂത്ത് പാകമായ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു.
ഏകദേശം ആറടിയോളം ഉയരമുള്ളതാണ് കഞ്ചാവ് ചെടികള്‍ എന്ന് എക്സൈസ് സംഘം പറഞ്ഞു. കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇരുവരും. നാട്ടില്‍ പോയപ്പോള്‍ കിട്ടിയ വിത്തുകള്‍ വെറുതേ രസത്തിന് പാകി നോക്കിയതാണെന്ന് ഇവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. അറസ്റ്റിലായ ബലായിയേയും രാജീവിനെയും കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.