തിരുവനന്തപുരം:പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി ക്ഷീരവികസന വകുപ്പ്. പാലില്‍ മായം ചേര്‍ക്കുന്നത് വര്‍ധിച്ചു വരുന്നെന്ന പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ ക്ഷീരവികസന വകുപ്പിന്റെ തീരുമാനം. മീനാക്ഷിപുരം, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിലാണ് പരിശോധന.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പാലില്‍ മായം ചേര്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. മീനാക്ഷിപുരം, ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ പാറശാല ചെക്ക് പോസ്റ്റിലും ക്ഷീരവികസനവകുപ്പ് പരിശോധന തുടങ്ങും.
അതേസമയം 2018- 19 വര്‍ഷം പാലില്‍ മായംചേര്‍ത്ത കേസുകള്‍ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നിലവാരം കുറഞ്ഞ 4902 ലിറ്റര്‍ പാല് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞതും ശുചിത്വമില്ലാത്തതുമായ പാലാണിത്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഗുണനിലവാരമില്ലാത്ത പാലിന്റെ ഒഴുക്ക് കുറഞ്ഞതായും അധികൃതര്‍ പറയുന്നു.