തിരുവനന്തപുരം: ഇനി മില്‍മ പാലു വാങ്ങാന്‍ കടയില്‍ പോകേണ്ടി വരില്ല. മൊബൈലിലെ ഒറ്റ ക്ലിക്കിന് പാല് വീട്ടിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മില്‍മ പാല് വീട്ടില്‍ എത്തിക്കാനാണ് പുതിയ പദ്ധതി. എഎം നീഡ്സ് എന്ന ആപ്പ് വഴിയായിരിക്കും പാലും പാല് ഉല്പന്നങ്ങളും വീട്ടിലെത്തിക്കുക.
മില്‍മയും സ്വകാര്യ ഐടി കമ്പനിയും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. എഎം നീഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴിയായിരിക്കും ഈ സേവനം ലഭ്യമാവുക. ഇതിനായി ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പദ്ധതിയുടെ ആദ്യഘട്ടമായി ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സേവനം ആരംഭിക്കും.
തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാവുന്ന പദ്ധതി വ്യാപിപ്പിക്കും. എഎം നീഡ്സ് ആപ്പ് വഴി പാല്, തൈര്, വെണ്ണ തുടങ്ങിയ ഉത്പന്നങ്ങള്‍ ഓഡര്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ഇവ വീട്ടിലെത്തും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെയായിരിക്കും സേവനം.
ഇത്തരത്തില്‍ ഉല്പന്നങ്ങള് വീട്ടിലെത്തുമ്പോള്‍ ഓരോ ഉത്പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വ്വീസ് ചാര്‍ജും നല്‍കേണ്ടി വരും. ഊബര്‍ ഈറ്റ്സ്, സ്വിഗി തുടങ്ങിയവയുടെ മാതൃകയിലായിരിക്കും ഇതിന്റെയും പ്രവര്‍ത്തനം.