തിരുവനന്തപുരം: 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ വടകര മണ്ഡലത്തില്‍ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. ആരൊക്കെ എന്തൊക്കെ കള്ളത്തരങ്ങള്‍ കാണിച്ചാലും തന്റെ വിജയത്തെ അത് ബാധിക്കില്ലെന്നും കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്നും മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്താലും തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ട. വടകരയിലെ വിജയം ഉറപ്പാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതോടെ കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരുമെന്നും മുരളീധരന് അറിയിച്ചു.
കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ശേഖരിച്ച തെളിവുകള്‍ ഉപയോഗിച്ച് കള്ളവോട്ടിനെതിരെ പോരാടുമെന്നും അധികാരത്തിലെത്തിയാന്‍ താന്‍ അതിനുവേണ്ടിയായിരുക്കും പ്രവര്‍ത്തിക്കുകയെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.