കൊച്ചി: ഈ വര്‍ഷം നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം എത്രയും പെട്ടന്ന് തന്നെ പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
മൂന്ന് ഘട്ടങ്ങളിലായായിരുന്നു മൂല്യനിര്‍ണ്ണയും നടത്തിയത്. ഇതില്‍ ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം 16 നും 17 നും, മൂന്നാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 നുമായിരുന്നു നടന്നത്. 54 കേന്ദ്രീകൃത ക്യാംപുകളിലായാണ് മൂല്യനിര്‍ണ്ണയം നടന്നത്.
റഗുലര്‍ വിഭാഗത്തില്‍ 2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷന് നടത്തി 1867 കുട്ടികളും ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.