കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മുസ്ലീംലീഗിന്റെ വിലയിരുത്തല്‍. യുഡിഎഫിന് 17 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഇരുപത് സീറ്റില്‍ വിജയം നേടിയാലും അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ലെന്നും ലീഗ് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി.
മലപ്പുറത്ത് യുഡിഎഫിന് വിജയം ഉറപ്പാണ്. പികെ കുഞ്ഞാലിക്കുട്ടി 2,10,000 മുതല്‍ രണ്ടര ലക്ഷം വരെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 70,000 നും 75,000 നും മധ്യേയാകുമെന്നുമാണ് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍.
എന്നാല്‍ വയനാട്ടില്‍ രണ്ടിനും രണ്ടര ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷ വോട്ടുകള്‍ക്കായിരിക്കും
രാഹുല്‍ഗാന്ധിയുടെ വിജയമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി. ശക്തമായ ത്രികോണ മത്സരം
നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നിടത്തും യുഡിഎഫിന് വിജയസാധ്യതയുണ്ട്. 17 സീറ്റുകള്‍ യുഡിഎഫിന് ഉറപ്പാണെന്നും ഇനി ഇരുപതില്‍ ഇരുപത് സീറ്റ് നേടിയാലും അത്ഭുതപ്പെടാനില്ലെന്നുമാണ് ലീഗിന്റെ വിലയിരുത്തല്‍.