ആലപ്പുഴ: പബ്ലിക് സര്‍വ്വീസ് കമ്മീഷന് പരീക്ഷയില്‍ ആള്‍മാറാട്ടം. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥിക്ക് പകരം മറ്റൊരാളാണ് പങ്കെടുത്തത്. ഒടുവില്‍ പിടിക്കപ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴ ചാരമംഗലം ഡിവിഎഎച്ച്എസിലാണ് സംഭവം നടന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥിക്ക് പകരം മറ്റൊരാള്‍ പങ്കെടുത്തത്. സംശയം തോന്നിയ ഇയാളെ
ചോദ്യം ചെയ്തപ്പോഴാണ് കള്ളം പുറത്തറിഞ്ഞത്.
ഇതോടെ ഇയാള്‍ മതിലുചാടി രക്ഷപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പങ്കെടുക്കാനായി മറ്റൊരാളെ അയച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തിട്ടുമുണ്ട്.