പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. തവനൂര്‍ മണ്ഡലത്തില്‍ വ്യാഴാഴ്ച രാവിലെ മന്ത്രി കെടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂന്ന് വര്‍ഷമായി നിലമ്പൂര്‍ എംഎല്‍എയായി പ്രവര്‍ത്തിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ നിലമ്പൂരിലെ വികസനമുണ്ട്. ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടര്‍മാര്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ- അന്‍വര്‍ പറഞ്ഞു.
പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കവേയായിരുന്നു പ്രസ്താവന.