തിരുവനന്തപുരം: പ്രചരണ വീഡിയോയില്‍ കുടുങ്ങി കെ സുധാകരന്. പ്രചരണ വീഡിയോക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തതിന് പിന്നാലെ തെരഞ്ഞടുപ്പ് കമ്മീഷനും വീഡിയോക്ക് എതിരെ രംഗത്ത്. വിവാദമായ പ്രചരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ടിക്കാറാം മീണ നിര്‍ദേശം നല്കി.
പ്രചരണ വീഡിയോ വിവാദമായതിനെ തുടര്‍ന്ന് കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന കുറിപ്പോടെ ഫേസ്ബുക്കിലിട്ട വീഡിയോയാണ് വിവാദമായത്. വീഡിയോ സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നത്.
സ്ത്രീകള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരന് രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കി.