ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘന പരാതി നല്കി സിപിഎം. ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. വിശ്വാസത്തെ, സര്‍ക്കാരിന് എതിരായ പ്രചാരണ വിഷയം ആക്കുന്നതിലൂടെ ഒരു വിഭാഗം വിശ്വാസികളുടെ മാത്രം വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പ്രധാനമന്ത്രി. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് സിപിഎം ആരോപിക്കുന്നു. ശബരിമലയെയും അയ്യപ്പനെയും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന കമ്മീഷന് നിര്‍ദ്ദേശം പ്രധാനമന്ത്രി ലംഘിച്ചുവെന്നും സിപിഎം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ച് മോഡി പ്രതിപാദിച്ചിരുന്നില്ല. എന്നാല്‍ തമിഴ്നാട്ടിലെയും കര്‍ണാകടയിലെയും പ്രസംഗത്തില്‍ ശബരിമല പറഞ്ഞ് പ്രചരണം നടത്തിയിരുന്നു. ഇതിന് എതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.