കോഴിക്കോട്: പ്രകൃതി നശിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മനുഷ്യരാണെന്ന് മാതാ അമൃതാന്ദമയി. പ്രകൃതിയെ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല. മറിച്ച് നാം അതിനെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഓരോരുത്തരും കഴിയുന്നത്ര വൃക്ഷത്തൈകള്‍ നടണമെന്നും അമ്മ പറഞ്ഞു. കോഴിക്കോട് വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനം ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാതാ അമൃതാന്ദമയി.
നമ്മുടെ അമ്മമാര്‍ നമ്മളെ രണ്ടുവയസ്സുവരെ മാത്രമേ നമ്മെ മടിയിലിരുത്താറുള്ളൂ. എന്നാല്‍ പ്രകൃതിയാവുന്ന അമ്മ എന്നും നമ്മെ മടിത്തട്ടിലിരുത്തി പരിപാലിക്കുന്നു. ചവിട്ടുകയും തുപ്പുകയും ചെയ്താലും ഈ അമ്മ നമ്മെ വെറുക്കുന്നില്ലെന്നും അമ്മ പറഞ്ഞു. പ്രകൃതിയെ മലിനമാക്കാന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല. മറിച്ച് നാം അതിനെ സംരക്ഷിക്കേണം. അത് നമ്മുടെ ചുമതലയാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ഓരോരുത്തരും അവര്‍ക്ക് കഴിയുന്നത്ര വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ഉടനെ ചെയ്യേണ്ടത്. മനുഷ്യര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് കൊടുംചൂടില്‍നിന്ന് രക്ഷനേടാന്‍ ഏറെ സഹായകമാവുമെന്നും മാതാ അമൃതാന്ദമയി പറഞ്ഞു.