തിരുവനന്തപുരം: കെ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ ആക്രമിച്ചുവെന്ന തരത്തില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പിസി ജോര്‍ജിന്റെ പരാതി. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന് പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ടെന്ന് പിസി ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ പ്രചരിപ്പിക്കുന്ന ഫോട്ടോയും വീഡിയോയും കെഎം മാണിയും, പിജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലെ സംഘര്‍ഷത്തിലേതാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.