കൊച്ചി: ഇറ്റലി ആസ്ഥാനമായ കോസ്റ്റ ക്രൂസ് കടല്‍യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി വന്‍ അവസരവുമായി എത്തുന്നു. കോസ്റ്റ ക്രൂസ് ഈ വര്‍ഷം നവംബര്‍ 13 ന് കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് മാലിദ്വീപിലേക്ക് ആഡംബര കപ്പല്‍ സര്‍വീസ് ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ മുടങ്ങാതെ കൊച്ചിയില്‍ നിന്നും സര്‍വീസുണ്ടാകും എന്നാണ് വിവരം.
സര്‍വീസ് നടത്തുന്നത് കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പലായിരിക്കും. 26,000 രൂപയാണ് ഒരാള്‍ക്ക് മൂന്ന് രാത്രി യാത്ര ചെയ്യുന്നതിനുളള കുറഞ്ഞ നിരക്ക്. ഭക്ഷണം, താമസം, വിനോദസൗകര്യങ്ങള്‍ തുടങ്ങി ആഡംബരത്തിന്റെ എല്ലാ സാധ്യതകളും കപ്പലില്‍ ഉപയോഗിക്കാന്‍ കഴിയും. 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്.
ആദ്യ സര്‍വീസ് നവംബര്‍ 13-ന് തുടങ്ങും, തുടര്‍ന്ന് നവംബര്‍ 17, ഡിസംബര്‍ 11, 25, ജനുവരി 8, 22, ഫെബ്രുവരി 5, 19, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് കൊച്ചിയില്‍ നിന്നും മാലിദ്വീപിലേക്ക് സര്‍വീസുളളത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരേ മുറി പങ്കിടുന്ന മൂന്നാമത്തെയും നാലാമത്തെയും അതിഥിക്ക് നികുതി ഉള്‍പ്പടെ നിരക്കിന്റെ 50 ശതമാനം നല്കിയാല് മതി.