കണ്ണൂര്‍: മൂന്നുമാസം വരെ കേടാവാത്ത പാലുമായി മില്‍മ വിപണിയില്‍. അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ പ്രക്രിയയിലൂടെ നിര്‍മ്മിച്ച ലോങ് ലൈഫ് പായ്ക്കറ്റ് പാലാണ് മില്‍മ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെ മലയോര ഡയറിയിലാണ് ലോങ് ലൈഫ് പാലിന്റെ ഉത്പാദനം.
ഇതോടെ കേടാവുമെന്ന് കരുതി പാല് വാങ്ങി സൂക്ഷിക്കാത്തവര്‍ക്ക് ഇനി ധൈര്യമായി പാല് വാങ്ങാം. 23 രൂപയാണ് അര ലിറ്റര്‍ പാലിന്റെ വില. തണുപ്പില്‍ സൂക്ഷിക്കേണ്ട എന്ന പ്രത്യേകതയും മില്‍മയുടെ ലോങ് ലൈഫ് പാലിനുണ്ട്. പക്ഷേ പായ്ക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല്‍ എട്ട് മണിക്കൂറിനുള്ളില്‍ പാല് ഉപയോഗിക്കണമെന്ന് മില്‍മ പറയുന്നു.
പ്രത്യേക പാക്കിങ്ങിലൂടെയാണ് 90 മുതല്‍ 180 ദിവസം വരെ കേടുവരാതെ പാല് വയ്ക്കാന്‍ സാധിക്കുന്നത്. യുഎച്ച്ടി പ്രക്രിയയില്‍ 140 ഡിഗ്രിയില്‍ ചൂടാക്കി, അഞ്ച് ലെയറുകളുള്ള കവറുകളില്‍ പാക്ക് ചെയ്താണ് ലോങ് ലൈഫ് പാല് വിപണിയില്‍ എത്തുന്നത്. പ്രതിദിനം അറുപതിനായിരം ലിറ്റര്‍ ലോങ് ലൈഫ് പാലാണ് ശ്രീകണ്ഠപുരം മലയോര ഡയറിയില്‍ നിന്നും ഉല്പാദിപ്പിക്കുന്നത്.
സാധാരണ മില്‍മ പാല് ഏതാനും ദിവസങ്ങള്‍ മാത്രമെ കേടാവാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. 73 ഡിഗ്രിയില്‍ ചൂടാക്കി സംസ്കരിച്ചതിന് ശേഷമാണ് ഇത് വിപണിയില്‍ എത്തുന്നത്. വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന എന്ന രീതിയില്‍ വിപണിയില്‍ ലഭ്യമാവുന്ന ഉത്പന്നങ്ങളാണ് മില്മ്മയുടേത്.