തിരുവനന്തപുരം: കണ്ണൂര്‍ ഒഴികെയുളള വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ കുറച്ചു. സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം വിമാനത്താവളങ്ങള്‍ക്ക് ഏറെ ഗുണപരവും വന്‍ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതുമാണ്. 29.04 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് കുറച്ചിരിക്കുന്നത്.
ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നേരത്തെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. സര്‍ക്കാരിന്റെ ഈ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാന നിയമസഭയിലടക്കം ഇത് വലിയ ചര്‍ച്ചയായിരുന്നു.
സര്‍ക്കാര്‍ ഇന്ധന നികുതി വെട്ടിക്കുറച്ചതോടെ ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്നും ടിക്കറ്റ് നിരക്കില്‍ വന്‍ കുറവിന് കാരണമാകമെന്നുമാണ് കണക്കു കൂട്ടല്‍.