കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ട കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. ഇന്നു രാവിലെ ഒമ്പതുമണിയോടെ ഇടപ്പള്ളിയില്‍നിന്ന് വൈറ്റില മേല്‍പ്പാലത്തിലൂടെ വരികയായിരുന്ന കാറിന്റെ പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
അപകടം നടന്ന കാറിലുണ്ടായിരുന്നത് ഡ്രൈവറായ എളമക്കര സ്വദേശി അര്ജുനന് മാത്രമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ മേല്‍പ്പാലത്തിന്റെ കൈവരിയും സമീപത്തെ വൈദ്യുതപോസ്റ്റും കാര്‍ ഇടിച്ചുതെറിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് റെയില്‍വേയുടെ വൈദ്യുതലൈനില്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതോടെ എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തിയത് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരുമാണ്.