തിരുവ: റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന സംരംഭമായ കേരള സ്റ്റേറ്റ് റെസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ സംസ്ഥാന ചെയര്‍മാനായി ഷാഹിര്‍ ഇസ്മയിലിനെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിലാണ് ഷാഹിര്‍ ഇസ്മയിലിനെ ഐഖ്യഖണ്ഡേനെ തെരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളെയും ഒരു കുടക്കീഴില് അണിനിരത്തിയുള്ള സജീവ പ്രവര്‍ത്തനത്തിന് രൂപം നല്‍കുമെന്ന് കേരള സംസ്ഥാന റെസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ഷാഹിര്‍ ഇസ്മായില്‍ അഭിപ്രായപ്പെട്ടു.