മലപ്പുറം: യോഗി ആദിത്യനാഥിന് ശക്തമായ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. പച്ചക്കൊടിയെ മതേതര പാര്‍ട്ടികള്‍ക്കെതിരെ ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഒരിക്കലും ഏശാന്‍ പോവുന്നില്ലെന്നായിരുന്നു അദ്ദേഹം യോഗിക്ക് നല്കിയ മറുപടി. പച്ച കണ്ട് ബിജെപി വിറളിപിടിച്ചിച്ച് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ ആ വൈറസ് ഇന്ത്യയെ മുഴുവന്‍ പടര്‍ന്നു പിടിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ മുസ്ലീം ലീഗിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്.
എന്നാല്‍ അറിവില്ലായ്മ കൊണ്ടാണ് മുസ്ലീം ലീഗിനെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതെന്ന് പറഞ്ഞ് യോഗിക്കെതിരെ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു. പച്ചക്കൊടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കാന്‍ യോഗി ശ്രമിക്കേണ്ട എന്നും അത് ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര സഖ്യത്തോടൊപ്പം മുസ്ലിം ലീഗ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കേരളത്തില്‍ യുഡിഎഫിലും കേന്ദ്രത്തില്‍ യുപിഎയിലും കുറെക്കാലമായി ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതു ജനങ്ങള്‍ക്കറിയാം. അറിയാത്തത് യോഗിക്കാണ്. കേരളത്തെക്കുറിച്ച് ഒന്നും അറിയാതെയാണ് യോഗിയുടെ പരാമര്‍ശമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പച്ചക്കൊടിയെ മോശമായി ചിത്രീകരിച്ച് വിജയം നേടാനാകുമെന്ന് ബിജെപി കരുതേണ്ട. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. രാഹുലിന് കേരളത്തില്‍ നിന്നും ലഭിച്ച ജനപിന്തുണ കണ്ടാല്‍ തന്നെ അറിയാം അദ്ദേഹത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന്. രാഹുല്‍ കൊടുങ്കാറ്റു പോലെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.