എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സരിത എസ് നായരുടെ നാമനിര്‍ദേശ പത്രികയില്‍ കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത. ഇതേ തുടര്‍ന്ന് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി.
നാളെ രാവിലെ പത്തരയ്ക്ക് മുമ്പ് തന്നെ അവ്യക്തത നീക്കാന്‍ സരിത എസ് നായര്‍ക്ക് വരണാധികാരി നിര്‍ദേശം നല്കി. അല്ലാത്ത പക്ഷം പത്രിക തള്ളും.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിട്ടില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല.
സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് നാളെ ഹാജരാക്കണമെന്നാണ് വരണാധികാരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ എറണാകുളത്ത് മത്സരിക്കാന്‍ വേണ്ടി പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍, ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത പ്രതികരിച്ചിരുന്നു.