മലപ്പുറം: മുസ്ലിം ലീഗ് ഒരു വൈറസാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്സീം ലീഗ്. വിഷയത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് സംസാരിക്കവേയായിരുന്നു മുസ്ലീം ലീഗിനെതിരെയുള്ള യോഗിയുടെ അധിക്ഷേപം. ‘മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്’
ട്വിറ്ററിലൂടെയായിരുന്നു യോഗിയുടെ അധിക്ഷേപം.പ്രസ്താവനയ്ക്കെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. 1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള പാണ്ഡേയ്ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുകയെന്നായിരുന്നു യോഗിയുടെ ട്വീറ്റ്