വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി മണ്ഡലത്തില്‍ മൂന്ന് അപരന്മാര്. കോട്ടയം എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെഇ, അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയായി തമിഴ്നാട് സ്വദേശി രാഘുല്‍ ഗാന്ധി കെ എന്നിവരാണ് അപരന്മാരായി പത്രിക നല്‍കിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെഎം ശിവപ്രസാദ് ഗാന്ധിയും പത്രിക നല്‍കിയിട്ടുണ്ട്. മൂന്ന് പേരും അവസാന ദിവസമാണ് പത്രിക നല്‍കിയത്.
അതേസമയം, അപരന്മാരെ ഇറക്കിയുളള കളി രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. എന്നാല്‍ അപരന്മാരുടെ പത്രിക നിലനിന്നാല്‍ വയനാട്ടില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അത് തലവേദനയാകും. എന്നാല്‍ അപരന്മാരുമായി ബന്ധമൊന്നുമില്ലെന്നാണ് ഇടതുമുന്നണി നിലപാട്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരും വയനാട്ടില്‍ പത്രിക നല്‍കിയിട്ടുണ്ട്.