കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചു.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ കേസിലെ 26 പ്രതികള്‍ക്ക് എതിരെ കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചന് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്പനയില് സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.