തൃശൂര്‍: കൊടും ചൂടില്‍ വരണ്ടുണങ്ങിയ കുന്നംകുളത്തിന് തണുപ്പേകി ഐസ് മഴ. ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത പെരുമഴ ജില്ലയിലെ പലയിടത്തും നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു.
36 ഡിഗ്രിയില്‍ അനുഭവപ്പെട്ടിരുന്ന ചൂടില്‍ വലയുന്നതിനിടെയാണ് തൃശൂരിന് മഴ ആശ്വസമായത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. സൂര്യതാപമേറ്റ് നൂറില്‍ കൂടുതല്‍ പേര് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ചൂട് ഇനിയും ഉയരുമെന്ന് അധികൃതര്‍ മുന്നറിയിച്ച് നല്‍കിയിരുന്നു. ഇതിനിടെയാണ് ആശ്വാസമായി മഴ പെയ്തത്.