തൃശ്ശൂര്‍; മനോരമാ ന്യൂസിനെ പരിഹസിച്ച് മന്ത്രി എംഎം മണി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട ഉള്‍പ്പെടെ യുഡിഎഫ് തൂത്തുവാരുമെന്ന മനോരമാ സര്വ്വേയേ ട്രോളിയാണ് എംഎം മണി രംഗത്ത് വന്നിരിക്കുന്നത്. ‘പത്രമാമാ പത്രമാമ ഒരു സീറ്റെങ്കിലും തന്നിട്ടുപോടെ എന്ന് മന്ത്രി ഫേയ്സ് ബുക്കില്‍ പരിഹസിച്ചു.
‘2016ല്‍ LDF ന് #40സീറ്റ് പ്രവചിച്ച ടീംസാ. #91ലാ LDF നിന്നത് ‘ നട്ടെല്ലിനു പകരം മൊത്തം റബ്ബറായ ടീംസാ’പ്രബുദ്ധരായ വോട്ടര്‍മാര്‍ തീരുമാനിക്കും വോട്ട് ആര്‍ക്ക് ചെയ്യണമെന്ന്. അല്ലാതെ റബര്‍ മാമനല്ല’- മന്ത്രി ഫേയ്സ് ബുക്കില്‍ കുറിച്ചു.
ഇടത് മുന്നണി പ്രതീക്ഷ വയ്ക്കുന്ന ആലത്തൂര്‍, കണ്ണൂര്‍, കാസര്‍കോഡ്, എറണാകുളം ഉള്‍പ്പെടെ
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ,ഇടുക്കി, കോട്ടയം, മാവേലിക്കര, ചാലക്കുടി,മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് മനോരമ സര്‍വ്വേ പറയുന്നത്, ഇതില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍കൈ പറയുന്നത്. ഇതിനെ പരിഹസിച്ചാണ് എംഎം മണി രംഗത്ത് വന്നിരിക്കുന്നത്.